Thursday, May 8, 2008

മനസ്സ്‌

എത്ര അടക്കിയിട്ടും കുതിച്ചു ചാടുന്ന മനസ്സ്‌

ഇനിയൊരിക്കലും ഓര്‍ക്കില്ലെന്നുനിനച്ചത്തൊക്കെയും
വീണ്ടും തിക്കി തിരക്കി ചികഞ്ഞെടുക്കുന്ന മനസ്സ്‌

തിരികെ നോക്കില്ലെന്നു ശപഥം ചെയ്ത വഴിത്താരകളൊക്കെയും
വീണ്ടും മുന്നിലേക്ക് വലിച്ചെറിയുന്നു മനസ്സ്‌

ചെയ്തു തീര്‍ത്തതൊക്കെയും വെറുതെയായോ‍
എന്നടക്കം ചൊദിക്കുന്ന മനസ്സ്

എന്നെ എന്‍ വഴിക്ക് വിട്ട്, നീ നിന്‍ വഴി
തേടുക എന്നാഗ്രഹിക്കുന്ന മനസ്സ്‌

ഇല്ലേ, മോചനം നിന്‍ നിഴലില്‍
നിന്നുമെനിക്കെന്നാക്രോശിക്കുന്ന മനസ്സ്‌

3 comments:

aambal said...

കുതിച്ചു ചാടുന്ന മനസ്സ്‌

റീനി said...

എന്നെ എന്‍ വഴിക്ക് വിട്ട്, നീ നിന്‍ വഴി
തേടുക എന്നാഗ്രഹിക്കുന്ന മനസ്സ്....

ഈ മനസ്സ് തന്നല്ലേ കുറച്ചുനാള്‍ മുമ്പ് പറഞത്, കിട്ടാന്‍ വിഷമം ഉള്ളതൊന്നും ആഗ്രഹിക്കരുതെന്ന്? വെറുതെ കിനാവുകാണരുതെന്ന്.

വല്യമ്മായി said...

:)