Wednesday, June 4, 2008

kerals.com എനിക്ക് പറ്റിയതും, പ്രതിഷേധവും

കഴിഞ്ഞ മാസം ഈ ബ്ലോഗ് തുടങ്ങി എനിക്ക് മനസില്‍ തോന്നിയ കുറച്ചു വരികള്‍ കുറിച്ചിട്ട ശേഷം ചില തിരക്കുകള്‍ കാരണം പിന്നീട് നോക്കാന്‍ സമയം കിട്ടിയില്ല.ഇഞ്ചി പെണ്ണിന്റെ കേരള്‍സ്.കോം , എതിരെയുള്ള പ്രതിഷേധ പോസ്റ്റ് കണ്ടിരുന്നെങ്കിലും,ഓ ആകെ ഒരു പോസ്റ്റ് ഇട്ട എന്റെ എന്തോന്ന് മോഷ്ടിക്കാന്‍ എന്ന് വിചാരിച്ചു. ഇഞ്ചി പെണ്ണിന്റെ പോസ്റ്റില്‍ നിന്നു ലിങ്ക് വഴി സജിയുടെ പോസ്റ്റില്‍ പോയി അതും വായിച്ചു, അതിന്റെ കമന്റില്‍ മയൂര said... kerals dot com search ഈ ലിങ്കില്‍ പോയി അവരവരുടെ ബ്ലോഗര്‍ നെയിം English or in Malayalam സേര്‍ച്ച് ചെയ്തു നോക്കിയാല്‍ നിങ്ങളുടെ ബ്ലോഗ് കണ്ടന്റ് അവിടെയുണ്ടോയെന്നു വേഗം കണ്ടു പിടിയ്ക്കാന്‍ സാധിയ്ക്കും. അപ്പൊ ഒരു രസത്തിനു ഞാന്‍ kerals dot com search ല്‍ പോയി aambal എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു, അപ്പോള്‍ കിട്ടിയത് :



MALAYALAM, MALAYALAM STORY, MALAYALAM JOKES, MALAYALAM RECIPES ...
Poems in Malayalam - Cant Read.? Download Font. മനസ്സ്.. aambal എത്ര അടക്കിയിട്ടും കുതിച്ചു ചാടുന്ന മനസ്സ് ...kerals.com/malayalam/kerala/kerala.php?t=6078&sid=176299d8c511455be99e9b3d03786be5 - Similar pages



ദേ കിടക്കുന്നു ഞാന്‍ മനസ്സ് എന്ന് തലക്കെട്ടോട് കൂടെ എന്റെ ബ്ലോഗിലിട്ട ആകെയുള്ളതും , കടിഞ്ഞൂലുമായ പോസ്റ്റ്. (മറ്റു പലരോടും പറഞ്ഞ പോലെ, ഇത് ഞാന്‍ അവിടെ നിന്നും പോക്കിയതാന്നു പറയാതിരുന്നാല്‍ കൊള്ളാം).


ഈ മോഷണത്തിനെതിരെ എന്റെ ശക്തിയായ പ്രതിഷേധം അറിയിക്കുന്നു.


ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍


1) http://entenaalukettu.blogspot.com/search/label/Kerals.com
2)http://manmizhikal.blogspot.com/2008/05/blog-post_26.html
3)http://rithubhedangal.blogspot.com/2008/05/bootlegging-bloggers-posts-shame-on-you.html
4)http://anchalkaran.blogspot.com/2008/06/blog-post_04.html
5)http://rehnaliyu.blogspot.com/2008/05/content-theft-by-keralscom.html

Thursday, May 8, 2008

മനസ്സ്‌

എത്ര അടക്കിയിട്ടും കുതിച്ചു ചാടുന്ന മനസ്സ്‌

ഇനിയൊരിക്കലും ഓര്‍ക്കില്ലെന്നുനിനച്ചത്തൊക്കെയും
വീണ്ടും തിക്കി തിരക്കി ചികഞ്ഞെടുക്കുന്ന മനസ്സ്‌

തിരികെ നോക്കില്ലെന്നു ശപഥം ചെയ്ത വഴിത്താരകളൊക്കെയും
വീണ്ടും മുന്നിലേക്ക് വലിച്ചെറിയുന്നു മനസ്സ്‌

ചെയ്തു തീര്‍ത്തതൊക്കെയും വെറുതെയായോ‍
എന്നടക്കം ചൊദിക്കുന്ന മനസ്സ്

എന്നെ എന്‍ വഴിക്ക് വിട്ട്, നീ നിന്‍ വഴി
തേടുക എന്നാഗ്രഹിക്കുന്ന മനസ്സ്‌

ഇല്ലേ, മോചനം നിന്‍ നിഴലില്‍
നിന്നുമെനിക്കെന്നാക്രോശിക്കുന്ന മനസ്സ്‌